Asianet News MalayalamAsianet News Malayalam

അനുകൂല നിലപാടല്ലെങ്കില്‍ സര്‍വ്വകക്ഷി യോഗം ബഹിഷ്കരിക്കും: യുഡിഎഫ്

യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

we will boycott the whole party meeting   if not favourable response says udf
Author
Trivandrum, First Published Nov 15, 2018, 11:08 AM IST

തിരുവനന്തപുരം: അനുകൂല നിലപാടല്ലെങ്കില്‍ ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച  സർവ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. യുഡിഎഫ് നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരിന് പറയാനുള്ളത് കേള്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനത്തിന് സാവകാശം തേടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശബരിമല സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ശബരിമല സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോർഡ്‌ സാവകാശ ഹർജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പറ‍ഞ്ഞു. ഹര്‍ജി നൽകണമെങ്കിൽ കൂടുതൽ നിയമോപദേശം തേടണം. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios