കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നിന്നും ഒമ്പത് വാളുകളും ഒരു സ്റ്റീല്‍ ബോംബും പിടികൂടി. പയ്യന്നൂര്‍ കോറോം നോര്‍ത്ത് വായനശാലക്ക് സമീപം ആര്‍ എസ്. എസ് ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഷെഡില്‍ നിന്നാണ് ആയുധങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. വാളുകള്‍ ചാക്കിലാക്കി ഷെഡില്‍ വെച്ച നിലയിലും ബോംബ് ബക്കറ്റിനുള്ളില്‍ വെച്ച് പൊന്തക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ആര്‍ എസ് എസും ബിജെപിയും ഉപയോഗിക്കുന്ന ഷെഡാണിതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തങ്ങളുടെ സ്ഥലത്ത് ആരോ ബോധപൂര്‍വ്വം ആയുധങ്ങള്‍ കൊണ്ടുവെച്ചതാണെന്ന് ആര്‍ എസ് എസ് നേതൃത്വം ആരോപിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്ത് കൊണ്ടുവരണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.