തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് രണ്ടു ദിവസം കൂടി തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയും ബുധാനാഴ്ചയും ഇടിയോടുകൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പകല്‍ 11 മുതല്‍ വൈകിട്ടു മൂന്നു വരെ സൂര്യാതപത്തിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ഈ സമയത്ത് പുറം ജോലികള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും, മേയ് ആറു മുതല്‍ തെക്കന്‍ കേരളത്തില്‍ വേനല്‍മഴ ശക്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.