ചെന്നൈ: കളക് ട്രേറ്റിന് മുകളിലൂടെ ഡ്രോണ്‍ പറത്തിയതിന് വിവാഹ വീഡിയോ ഗ്രാഫറെ അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശിയായ മുരുഗേശനെയാണ് പോലീസ് അറസ്റ്റ ചെയ്തത്. തിരുവണ്ണാമല കളക്ട്രേറ്റിന് മുകളിലൂടെയാണ് മുരുഗേശന്‍ ഡ്രോണ്‍ പറത്തിയത്.
കളക് ട്രേറ്റിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ട ചില ഉദ്ദ്യോഗസ്ഥര്‍ എസ് പി ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നീട് 27 കാരനായ മുരുഗേശനെ അറസ്റ്റു ചെയ്യുകയും ഡ്രോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുമതി വാങ്ങാതെ ഡ്രോണ്‍ പറത്തിയതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മുരുഗേശന് ഒരു വിവാഹം ഷൂട്ട് ചെയ്യാനുണ്ടായിരുന്നു.
ഇതിന് മുന്നോടിയായി ഡ്രോണ്‍ പരീക്ഷിച്ച് നോക്കുകയായിരുന്നു മുരുഗേശന്‍. ഡ്രോണ്‍ പറത്തുന്നതിന് അനുമതി വാങ്ങണ്ട കാര്യം തനിക്കറിയില്ലായിരുന്നുവെന്നും ദൂരത്തേക്ക് ഡ്രോണ്‍ പറത്തണമെന്നും താന്‍ വിചാരിച്ചില്ലെന്നും എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നുവെന്നും മുരുഗേശന്‍ പറയുന്നു.
