വിവാഹ ആഘോഷങ്ങളിൽ മറ്റേതൊരു കാര്യത്തെ പോലെയും ഒഴിച്ചുകൂടാനാകാത്തവരാണ് ക്യാമറാമാൻമാർ. വിവാഹത്തിന്റെ തലേദിവസം മുതൽ പിറ്റേ ദിവസം വരെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമായി മുതിർന്നവരെക്കാൾ വേദിയിൽ നിറയുക ഈ ക്യാമാറാമാൻമാരാകും. വിവാഹ വേളകളിൽ അണിഞ്ഞൊരുങ്ങി ക്യാമറക്ക് മുന്നിൽ അഭിനയിച്ച് മടുത്ത കല്ല്യാണപെണ്ണ് ക്യാമറാമാനോട് പറയുന്ന വാചകമാണ് സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുന്നത്.

’ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘എടാ..വിശക്കുന്നെടാ..’ എന്നാണ് ആഹാരം കഴിക്കാനിരിക്കെ  മുന്നിൽ വന്ന ക്യാമറാമാനോട് പെൺകുട്ടി നിഷ്ങ്കളങ്കമായി പറഞ്ഞത്. ‘അതിനെന്താ കഴിച്ചോ ഇത് വിഡിയോയാണ്..’ എന്ന മറുപടികേട്ട് കല്ല്യാണപെണ്ണെന്ന ഭാവമൊക്കെ ദൂരെ കളഞ്ഞ് നന്നായി ആഹാരം കഴിക്കുകയും ചെയ്തു. പാവം വിശന്നുവലഞ്ഞതു കൊണ്ടാകും അങ്ങനെ ചോദിച്ചതെന്ന കമന്റുമായി നിരവധി പേർ രംഗത്തെത്തിട്ടുണ്ട്.