ഹൈദരാബാദ്: ഭിക്ഷാടനം നിയമം വഴി നിരോധിക്കാന്‍ ആവശ്യപ്പെടുന്ന സമൂഹം ഭിക്ഷാടകരെ സൃഷ്ടിക്കുന്ന സാഹചര്യത്തെ കുറിച്ച് ആലോചിക്കുകയോ അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കൈത്താങ്ങാകുകയോ ചെയ്യാറില്ല. എന്നാല്‍ ഹൈദരാബാദില്‍നിന്നുള്ള വാര്‍ത്ത പ്രതീക്ഷയുടേതാണ്. 

ഹൈദരാബാദിലെ തെരുവുകളില്‍ അലഞ്ഞ് ഭിക്ഷാടനം നടത്തിയിരുന്ന ഉദയ് കുമാറും മുരുഗനും ഇന്ന് 12000 രൂപ ശമ്പളമുള്ള ജോലിക്കാരാണ്. വിദ്യാസമ്പന്നരായിട്ടും തൊഴിലില്ലായ്മയും ദാരിദ്രവും ഭിക്ഷാടകരാക്കിയ രണ്ട് യുവാക്കള്‍ക്കും ഹൈദരാബാദിലെ ജയില്‍ വകുപ്പ് കൈത്താങ്ങായി. 

ബികോം (കംപ്യൂട്ടര്‍) ബിരുദദാരിയായ കുമാറിന് കംപ്യൂട്ടര്‍ ഓപ്പറേറ്ററായും മുരുഗന് ജയില്‍ വകുപ്പിന്റെ ആയുര്‍വേദ ആശുപത്രിയില്‍ അസിസ്റ്റന്റ് തെറാപ്പിസ്റ്റായും ജോലി നല്‍കി. 

തെരുവില്‍ ഭിക്ഷാടനം നടത്തുന്നതിനിടെ ജയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട ഇരുവരെയും ആനന്ദ് ആശ്രമത്തിലെത്തിക്കുകയായിരുന്നു. പിന്നീടാണ് ഇരുവരും ബിരുദധാരികളാണെന്ന് അധികൃതര്‍ അറിയുന്നത്. മുരുഗന്‍ നേരത്തേ തെറാപ്പിസ്റ്റ് ആയിു ജോലി ചെയ്തിട്ടുമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവര്‍ക്കും ജോലി നല്‍കുകയായിരുന്നു.