ഇത്രയുംപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ആശങ്കാജനകമെന്ന് കോടതി
ദില്ലി:പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എതിരില്ലാത്ത 20,000 സീറ്റുകളിലെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി വിലക്കി. ഇ മെയിൽ വഴി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രിക സ്വീകരിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുൻനിശ്ചയ പ്രകാരം ഈമാസം 14ന് തന്നെ നടത്തണമന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്രയുംപേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് ആശങ്കാജനകമാണെന്നും കോടതി .
നാമനിര്‍ദേശ പത്രികകൾ സമര്‍പ്പിച്ചതിൽ 20,000 ത്തോളം സീറ്റുകളിൽ എതിരില്ലാതെ തൃണമൂൽ സ്ഥാനാര്‍ത്ഥികൾ വിജയച്ചിരുന്നു. ഇത് ആശങ്കാജനകമെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി ഈ സീറ്റുകളിലെ ഫലപ്രഖ്യാപനം ഇപ്പോൾ നടത്തരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നൽകി. കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ ബി.ജെ.പിയും സിപിഎമ്മും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ സുപ്രീംകോടതി തീരുമാനം തൃണമൂൽ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.
പശ്ചിമബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഓണ്‍ലൈൻ വഴി നൽകിയ നാമനിര്‍ദ്ദേശ പത്രികകൾ സ്വീകരിക്കാമെന്ന കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ഹൈക്കോടതി ഉത്തരവ് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന കമ്മീഷന്‍റെ വാദം സുപ്രീംകോടതി അംഗീകരിച്ചു.
