പ്രളയത്തിന് പിന്നാലെ കോഴിക്കോട്ടെ 78 ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി സര്‍‍ക്കാര്‍ ടെക്നോളജി പാര്‍ക്ക് പണിയുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തേറ്റെടുത്ത ഭൂമിയില്‍ യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച നിര്‍മ്മാണപ്രവര്‍ത്തികളാണിപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. 

കോഴിക്കോട്: പ്രളയത്തിന് പിന്നാലെ കോഴിക്കോട്ടെ 78 ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി സര്‍‍ക്കാര്‍ ടെക്നോളജി പാര്‍ക്ക് പണിയുന്നു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തേറ്റെടുത്ത ഭൂമിയില്‍ യുഡിഎഫ് സര്‍ക്കാര്‍ മരവിപ്പിച്ച നിര്‍മ്മാണപ്രവര്‍ത്തികളാണിപ്പോള്‍ വീണ്ടും തുടങ്ങിയിരിക്കുന്നത്. ആദ്യഘട്ടമായി 10 ഏക്കറോളം ഭൂമി മണ്ണിട്ട് നികത്തി. തണ്ണീര്‍ത്തട നികത്താന്‍ പരിസ്ഥിതി ആഘാത പഠനം പോലും സര്‍ക്കാര്‍ നടത്തിയില്ലെന്നാണ് ആരോപണം. ആരോപണങ്ങള്‍ ഉയരാതിരിക്കാന്‍ ഘട്ടം ഘട്ടമായാണ് നിര്‍മാണം പുരോഗമിക്കുന്നത്.