പെണ്‍കുട്ടിയുമായി തനിക്കുണ്ടായിരുന്ന ബന്ധം തെളിയിക്കുന്നതിനാണ് ഇയാള്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ ആരോപണങ്ങള്‍ മാത്രം കേട്ട് നടപടി എടുക്കരുതെന്നും തങ്ങള്‍ തമ്മിലുള്ള സോഷ്യല്‍ മീഡിയ ചാറ്റ് സന്ദേശങ്ങളും പരിശോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

പരാതിക്കാരിയുമായി തനിക്ക് രണ്ട് വര്‍ഷമായി അടുത്ത ബന്ധമുണ്ടെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞു. ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ യുവാവ് തന്നെ മോശം ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന് ആരോപിച്ചാണ് പെണ്‍കുട്ടിയുടെ പരാതി. 

അതേസമയം പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതരെ ക്രിമിനല്‍ കേസ് എടുക്കാവുന്നതാണെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് വി.കെ പാണ്ഡെ, ജസ്റ്റിസ് നൂതന്‍ സര്‍ദേശായി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. രണ്ട് പേരും ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്താനും കോടതി നിര്‍ദ്ദേശം നല്‍കി.