ബംഗളുരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനെ കര്‍ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. The Balse Boys എന്ന പേരിലുള്ള വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ കൃഷ്ണ സന നമ്മ നായിക് എന്നയാളാണ് അറസ്റ്റിലായത്. ഗ്രൂപ്പിലെ അംഗമായ ഗണേഷ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആധാരമാക്കി ഭട്കല്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഗ്രൂപ്പ് അംഗമായ ബാലകൃഷ്ണ എന്നയാളെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പിടിയിലായ ഗ്രൂപ്പ് അംഗത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടെങ്കിലും ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.