മലപ്പുറം: മലപ്പുറത്ത് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ യുവാക്കളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മ. പരിസരശുചീകരണമാണ് നല്ല ആരോഗ്യത്തിലേക്കുള്ള വഴിയെന്ന് ചൂണ്ടിക്കാണിക്കുകയാണ് മലപ്പുറം ടൗണിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.

മലപ്പുറം കലക്ടറുടെ വസതിക്ക് തൊട്ടടുത്ത് കാടു പിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കിക്കൊണ്ടായിരുന്നു തുടക്കം.നാട്ടുകാരും കച്ചവടക്കാരും മുഴുവന്‍ മാലിന്യങ്ങലും തള്ളിയിരുന്ന സ്ഥലം വൃത്തിയാക്കാന്‍ കലക്ടറും പ്രോല്‍സാഹനം നല്‍കി. വിവിധ ജോലികള്‍ ചെയ്യുന്ന ഈ യുവാക്കള്‍ നാടിന്റെ നന്‍മക്കും ആരോഗ്യത്തിനും വേണ്ടി ഒരുമിക്കുന്നു.

വി ആര്‍ വണ്‍ എന്ന കുട്ടായ്മക്ക് മലപ്പുറം ജില്ലയെ ആകെ ബാധിക്കുന്ന ഡിഫ്‌തീരിയെയും കോളറെയും ചെറുത്തുതോല്‍പ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യണമെന്നുണ്ട്. ഇനിയുള്ള അവധി ദിവസങ്ങളിലും മലപ്പുറം ടൗണില്‍ വിവിധ ശുചിത്വ പരിപാടികളും ബോധവല്‍ക്കരണവുമായി മുന്നോട്ട് പോകാനാണ് വി ആര്‍ വണ്‍ എന്ന വാട്ട്‌സ് അപ്പ് കുട്ടായ്മയുടെ തീരുമാനം.