മലപ്പുറം കലക്ടേറ്റില്‍ സ്ഫോടനം നടന്ന അതേദിവസമായിരുന്നു കൊച്ചി സിറ്റി പൊലീസിന് വാട്സ് അപ് സന്ദേശം കിട്ടിയത്. കൊച്ചി നാവികാസ്ഥാനം അടക്കമുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നായിരുന്നു സന്ദേശം, പ്രധാനമന്ത്രിയെ വധിക്കുമെന്നും ഉള്‍പ്പെടുത്തിയിരുന്നു. ഈ വാട്സ് അപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികള്‍ മധുരയിലുണ്ടെന്ന സൂചന നല്‍കിയത്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെക്കൂടി അറിയിച്ചതോടെ മൂന്നു യുവാക്കള്‍ അറസ്റ്റിലായി. ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷിച്ചിരുന്ന എറണാകുളം ഡി.സി.പി, എന്‍.ഐ.എ കസ്റ്റിഡിയിലുളള പ്രതികളെ ചോദ്യം ചെയ്തു. മൈസൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇവരെ എന്‍.ഐ.എ അറസ്റ്റുചെയ്തു. കേരളത്തിലെ സ്ഫോടനങ്ങള്‍ക്കുപിന്നിലും ഇവര്‍ തന്നെയാണെന്ന് ബോധ്യപ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുളള കേസുകളും എന്‍.ഐ.എക്ക് കൈമാറും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred