Asianet News MalayalamAsianet News Malayalam

1500 സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചയാള്‍ പിടിയില്‍

Whatsapp stalker nabbed, accused of sending obscene messages to over 1500 women
Author
New Delhi, First Published Jul 6, 2016, 11:13 PM IST

ദില്ലി: 1500 സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ മൊബൈല്‍ വഴി അയച്ച മുപ്പത്തിയൊന്നുകാരനെ ദില്ലി പോലീസ് ആറസ്റ്റ് ചെയ്തു. മുഹമ്മദ് ഖാലീദ് എന്നയാളാണ് എസ്എംഎസ്, വാട്ട്സ്ആപ്പ് വഴി സ്ത്രീകള്‍ക്ക് സന്ദേശം അയച്ചത്. വിവിധ മൊബൈലുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളെ ശല്യപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പരാതികളുടെ വെളിച്ചത്തിലാണ് പോലീസ് അന്വേഷിച്ച് ഇയാളെ കുടുക്കിയത്.

വിവിധ ഫോണുകളില്‍ നിന്നും ഇയാള്‍ വെറുതെ കോള്‍ ചെയ്യുകയും, ലഭിക്കുന്ന വ്യക്തി സ്ത്രീയാണെങ്കില്‍. അവര്‍ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയക്കുക എന്നതായിരുന്നു അയാളുടെ രീതി. വാട്ട്സ്ആപ്പ് പ്രോഫൈല്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ദുരുപയോഗപ്പെടുത്തും എന്ന് പെണ്‍കുട്ടികളെ ഇയാള്‍ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലീസ് പറയുന്നു. 

ഇയാള്‍ക്കെതിരെ ചെറിയൊരു വിഭാഗം ഇരകളെ പരാതി നല്‍കിയിട്ടുള്ളുവെന്നാണ് പോലീസ് പറയുന്നത്. വ്യാജ ഐഡി കാര്‍‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്. 

ഇയാള്‍ക്കെതിലെ ഐപിസി 354 വകുപ്പ് അടക്കം ഐപിസിയിലെ അഞ്ചു വകുപ്പുകളും, ഐടി ആക്ടിലെ രണ്ട് വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios