നീറ്റ് പരീക്ഷയ്ക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥിനിക്ക് വീല്‍ചെയര്‍ നിഷേധിച്ചതായി ആരോപണം വിദ്യാർഥിനികളുടെ ഫുൾ സ്ലീവ് വസ്ത്രം നിർബന്ധിച്ച് മുറിപ്പിച്ചതായും പരാതി
കോഴിക്കോട്: എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ തുടങ്ങി. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. വസ്ത്രധാരണത്തിൽ കർശന നിയന്ത്രണങ്ങളുണ്ട്.
കോഴിക്കോട് ദേവഗിരി സ്കൂളിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനികളുടെ ഫുൾ സ്ലീവ് വസ്ത്രം നിർബന്ധിച്ച് മുറിപ്പിച്ചതായി പരാതി ഉയര്ന്നു. ചില വിദ്യാർഥിനികളെ ഫുൾ സ്ലീവ് വസ്ത്രം ധരിക്കാൻ അനുവദിച്ചെന്നും ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിച്ചു.
തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില് നീറ്റ് പരീക്ഷക്കെത്തിയ ഭിന്നശേഷിയുള്ള വിദ്യാര്ത്ഥിനിക്ക് വീല് ചെയര് നിഷേധിച്ചതായി ആരോപണം. അവസാന നിമിഷമാണ് വീല് ചെയര് അനുവദിക്കില്ലെന്ന് അറിയിച്ചതെന്ന് പരാതി. പരീക്ഷ മുകളിലെ നിലയില് ആയതിനാല് ഏറെ നേരത്തേ കാത്തിരിപ്പിന് ശേഷമാണ് താഴെ പ്രത്യേകം ക്ലാസ്മുറി അനുവദിച്ചത്.
