പാക്കിസ്ഥാന്‍ പട്ടാളത്തിന്‍റെ വെടിവെപ്പിനെ തുടര്‍ന്ന് സെപ്റ്റംബര് 18 ന് രാംഗര്‍ സെക്റ്ററില്‍വെച്ച്  കാണാതായ ജവാനെ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഉടലിലും നിരവധി മുറിവുകളാണുള്ളത്. 

ലഖ്നൌ: ഓരോ പട്ടാളക്കാരനും രാജ്യത്തിന്‍റെ അഭിമാനമാണെന്നും അവരിലാരെങ്കിലും കൊല്ലപ്പെടുമ്പോള്‍ തനിക്ക് ഉറക്കമില്ലാത്ത രാത്രികളാണെന്നും കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. ലഖ്നൌവില്‍ നടന്ന ബിജെപി പ്രവര്‍ത്തകരുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജനാഥ് സിംഗ്. പാക്കിസ്ഥാന്‍ പട്ടാളത്തിന്‍റെ വെടിവെപ്പിനെ തുടര്‍ന്ന് സെപ്റ്റംബര് 18 ന് രാംഗര്‍ സെക്റ്ററില്‍വെച്ച് കാണാതായ ജവാനെ ബുധനാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഉടലിലും നിരവധി മുറിവുകളാണുള്ളത്.