ചെന്നൈ അരിനഗറിലെ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ളക്കടുവയാണ് രാമ. ഇവിടെ നിന്നും ഉദയ്‍പൂരിലെ സജ്ജന്‍ഗഡ് ബയോളജിക്കല്‍ പാര്‍ക്കിലേക്ക് രാമയെ മാറ്റാനുള്ള തീരുമാനമാണ് കുഴപ്പങ്ങള്‍ക്ക് കാരണം. രാമക്ക് പകരം രണ്ട് ചെന്നായകളെ അരിനഗര്‍ സുവോളജിക്കല്‍ പാര്‍ക്കിനു ലഭിക്കും.

എന്നാല്‍ മൃഗങ്ങളെ പരസ്പരം കൈമാറ്റാന്‍ തീരുമാനിച്ചപ്പോള്‍ ഭാഷാ പ്രശ്നം പരിഗണിച്ചിരുന്നില്ല. ഇനി കടുവയെ ഹിന്ദി പഠിപ്പിക്കണം. അല്ലെങ്കില്‍ കടുവയെ പരിപാലിക്കുന്ന മൃഗശാല ജീവനക്കാരന്‍ തമിഴ് പഠിക്കണം.

തമിഴ്‍നാട്ടിലെ വണ്ടല്ലൂര്‍ ബയോളജിക്കല്‍ പാര്‍ക്കില്‍ തമിഴ്‍നാട്ടിലുള്ളതിനെക്കാള്‍ വെള്ളക്കടുവകള്‍ കൂടുതലുണ്ട്. ചെന്നൈയിലെ ചെന്നായകളുടെ എണ്ണക്കുറവു കൂടി പരിഗണിച്ചാണ് മൃഗങ്ങളെ കൈമാറ്റം ചെയ്യുന്നത്.