ദില്ലി: റാം റഹിം സിംഗ് അഴിക്കുള്ളിലാകുമ്പോള്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധേയോടെ നോക്കുന്ന മറ്റൊരു കഥാപാത്രമുണ്ട്. ഗുര്‍മിതിന്‍റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിംഗ് . ഗുര്‍മിതിനു പകരക്കാരിയായി കോടികളുടെ വിലമതിക്കുന്ന സാമ്രാജ്യം ഭരിക്കാന്‍ പോകുന്നതു ഹണി പ്രീത് ആണെന്നു പറയുന്നു. ഗുര്‍മിതിനെ റോത്തക്കിലേ ജയിലിലേയ്ക്കു കൊണ്ടു പോകുമ്പോഴായിരുന്നു ഹണീപ്രീതിന്റെ രംഗപ്രവേശം.
ആള്‍ദൈവത്തിനൊപ്പം ഹെലികോപ്ടറില്‍ കയറിയ ഹണിപ്രീതിനെ രാജ്യം മുഴുവന്‍ ഉറ്റു നോക്കി. റാം റഹിമിന്റെ വളര്‍ത്തുമകളായി അറിയപ്പെടുന്ന ഹണിപ്രീതിന്റെ യഥാര്‍ത്ഥ പേര് പ്രിയങ്ക തനേജ എന്നാണ്. പപ്പയുടെ സ്വന്തം എയ്ഞ്ചല്‍ എന്നറിയപ്പെടുന്ന ഹണി പ്രീത്, തത്ത്വചിന്തക, നടി, സംവിധായിക തുടങ്ങിയ മേഖലകളില്‍ താന്‍ കഴിവു തെളിയിച്ചു കഴിഞ്ഞു എന്ന് അവകാശപ്പെടുന്നു.
റോക്ക്‌സ്റ്റാര്‍ ബാബയുടെ സിനിമ സംവിധാനം ചെയ്തത് ഇവരായിരുന്നു. സോഷില്‍ മീഡിയയില്‍ 5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ഹണി പ്രീതാണ് ഗുര്‍മിതിന്റെ സോഷില്‍ മീഡിയ പ്രേമോട്ടര്‍. ഗുര്‍മിത് റാം റഹിമിന്റെ പബ്ലിസിറ്റി വര്‍ധിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഈ പ്രിയപ്പെട്ട വളര്‍ത്തു മകളാണ്.
2009 ലാണു ഹണി പ്രിത് സിംഗിനെ വളര്‍ത്തുമകളായി ഗുര്‍മിത് അംഗീകരിച്ചത്. ഗുര്‍മിതിനു സ്വന്തമായി മൂന്നു മക്കള്‍ ഉണ്ട് എങ്കിലും അവരേക്കാളൊക്കെ അതികാരം ഹിണി പ്രീതിനാണ്. ദേര സച്ച സൗദയിലെ അവസാന വാക്ക് ഈ വളര്‍ത്തുമകളാണ് എന്നും പറയുന്നു.
