സമരക്കാര്‍ കലക്ട്രേറ്റിന് തീ വയ്ക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കിയതെന്നാണ് വാദം
തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റെര്ലൈറ്റ് പ്ലാന്റിന് എതിരായ സമരം നടത്തിയവര്ക്ക് നേരെ വെടിവയ്ക്കാന് ഉത്തരവ് നല്കിയതെന്ന ചോദ്യത്തിന് ഉത്തരമായി. റെവന്യൂ ഡിപ്പാര്ട്ട്മെന്റിലെ ജൂനിയര് ഓഫീസറായ ശേഖര് നല്കിയ ഉത്തരവിനെ തുടര്ന്നാണ് വെടിവയ്പ് നടത്തിയതെന്നാണ് എഫ് ഐ ആറില് പറയുന്നത്. സമരക്കാര് കലക്ട്രേറ്റിന് തീ വയ്ക്കാന് തുടങ്ങിയ സാഹചര്യത്തിലാണ് വെടിവയ്ക്കാന് ഉത്തരവ് നല്കിയതെന്നാണ് വാദം.
സമരക്കാര്ക്കിടയില് അക്രമികള് നുഴഞ്ഞ് കയറിയെന്നും അവരാണ് സമരം അക്രമത്തിലേക്ക് വഴിതിരിച്ച് വിട്ടതെന്നും പൊലീസ് എഫ്ഐആറില് പറയുന്നു. മക്കള് അധികാരി, നാം തമിഴര് പോലുള്ള സംഘങ്ങള് സമരം അക്രമത്തിലേക്ക് വഴി തിരിച്ച് വിട്ടെന്നും പൊലീസ് വിശദമാക്കുന്നു.
എന്നാല് പൊലീസിന്റെ എഫ് ഐ ആറിലെ വിശദാംശങ്ങള് തള്ളിക്കളയുകയാണ് നാട്ടുകാര്. റബ്ബര് ബുള്ളറ്റ് പോലും ഉപയോഗിക്കാന് തയ്യാറാകാതെ പൊലീസുകാര് വെടിവച്ചുവെന്നും യൂണിഫോം ഇടാത്ത പൊലീസുകാര് ജനക്കൂട്ടത്തിന് നേരെ വെടിവച്ചുവെന്നും വെടിവയ്ക്കാനുള്ളനിര്ദേശം മൈക്രോഫോണില് ആണ് ലഭിച്ചതെന്നും നാട്ടുകാര് ആരോപിക്കുന്നു. ഇതിന് മുമ്പ് ഇതില്ക്കൂടുതല് ആളുകള് സമരത്തിനുണ്ടായിട്ട് പോലും അക്രമം ഉണ്ടായില്ലെന്ന് നാട്ടുകാര് വിശദമാക്കുന്നു.
കരുതിക്കൂട്ടി അക്രമം നയിക്കാന് ആരെങ്കിലും കുട്ടികളെ കൊണ്ടു വരുമോയെന്നും പ്രതിഷേധക്കാര് ചോദിക്കുന്നു. രണ്ട് ദിവസങ്ങളിലായി നടന്ന അക്രമത്തില് 13 പേര്ക്കാണ് ജീവന് നഷ്ടമായത്.
