Asianet News MalayalamAsianet News Malayalam

നടക്കാന്‍ വയ്യെന്ന് കുഞ്ഞനന്തന്‍; ജയിലിൽ സുഖമായി കിടന്നുകൂടെയെന്ന് ഹൈക്കോടതി

7 വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. 

why cant pk Kunjananthan stay back in jail asks high court
Author
Kochi, First Published Feb 1, 2019, 11:13 AM IST

കൊച്ചി: ടി പി വധക്കേസ് പ്രതി  പി കെ കുഞ്ഞനന്തന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. കുഞ്ഞനന്തനെ പിന്തുണച്ച് സർക്കാർ നിലപാട് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്ന് അഭിഭാഷകന്‍ വാദിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. 


7 വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ  കോടതി കേസ് ഈ മാസം 8 ലേക്ക് മാറ്റിവച്ചു. 

ടി പി വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ . കുഞ്ഞനന്തന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. ശിക്ഷ റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios