ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി
കൊച്ചി:ജസ്നയെ കാണാതായ സംഭവത്തില് പെണ്കുട്ടിയുടെ അച്ഛന് നല്കിയ ഹേബിയസ് കോര്പസ് ഹര്ജിയുടെ ആവശ്യമെന്തെന്ന് ഹൈക്കോടതി. കുട്ടിയെ കാണാതായതിനെ തടങ്കലില് വച്ചെന്ന് പറയാന് കഴിയുമോയെന്ന് കോടതി ചോദിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില് ഉചിതമായ ഫോറത്തെ സമീപിക്കണമെന്നും അന്വേഷണം ഊര്ജ്ജിതപ്പെടുത്തുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ഹര്ജിയില് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് നാളെയാണ്.
