ഓരോ വ്യക്‌തിക്കും ബാങ്കുകളിൽനിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയിൽനിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.
അതേസമയം, നോട്ട് അസാധുവാക്കലിനെ സുപ്രീം കോടതി പിന്തുണച്ചു . കേന്ദ്രസർക്കാർ നടപടി കളളപ്പണം ബാങ്കിലെത്തിക്കാൻ സഹായിക്കുമെന്ന് നിരീക്ഷിച്ച കോടതി നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹർജികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. പെട്ടെന്നുള്ള സർക്കാർ പ്രഖ്യാപനം പൊതുജനങ്ങൾക്ക് ഉപദ്രവമായി തീർന്നുവെന്നാണു ഹർജികൾ പറയുന്നത്.
