ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും

First Published 5, Apr 2018, 12:48 PM IST
Why Straight Women Are Marrying Each Other
Highlights
  • ടാന്‍സാനിയയിലെ ഒരു ഗ്രാമമാണ് നയംമാങ്കോ ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും

ഡൊഡോമ:  ടാന്‍സാനിയയിലെ ഒരു ഗ്രാമമാണ് നയംമാങ്കോ ഇവിടെ സ്ത്രീകള്‍ സ്ത്രീകളെ വിവാഹം കഴിക്കും. പരിഷ്കൃതമെന്ന് കരുതുന്ന നാടുകളില്‍ സ്വവര്‍ഗ്ഗ വിവാഹം ചര്‍ച്ചയാകുന്ന കാലത്താണ് നിംബെൻറോബു എന്ന ആചാരപ്രകാരം ടാന്‍സാനിയയുടെ വിദൂരഗ്രാമത്തില്‍ പെണ്ണും പെണ്ണും വിവാഹിതരാകുന്നത്. ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഗ്രാമം ഇത്തരം വിവാഹങ്ങൾ നടത്തുന്നത് എന്നാണ് ഇത് നടത്തുന്ന ഗോത്രത്തിലെ മുതിര്‍ന്നവര്‍ പറയുന്നത്.

വിവാഹശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും. വീട്ടുകാര്യം നോക്കുക, ജോലിക്ക് പോവുക എല്ലാ ജോലികളും സമത്വത്തോടെ ചെയ്യും.വിധവയായ സ്ത്രീക്ക് മുൻ വിവാഹത്തിൽ കുഞ്ഞുങ്ങളില്ലെങ്കിൽ അവർ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭർത്താവായി കണ്ടെത്താൻ അനുവാദമുണ്ട്. ആ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ അയാൾക്ക് യാതൊരു അവകാശവും പറയാനും സാധിക്കില്ല. കാരണം രണ്ട് സ്ത്രീകൾ വിവാഹിതരാകുമ്പോൾ കുടുംബത്തിൽ അനന്തരാവകാശികൾ ഉണ്ടാവാത്തതിനാലാണ് ഇത്തരം ഒരു ഇളവ് സ്ത്രീ ദമ്പതികളിലെ പ്രായം കുറഞ്ഞ സ്ത്രീയ്ക്ക് സമൂഹം കൽപിച്ചുകൊടുത്തിരിക്കുന്നത്.

ഇത്തരത്തിൽ സ്ത്രീയ്ക്ക് അവൾക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലർത്താനുള്ള സ്വാതന്ത്ര്യവും ഈ ഗോത്രം അനുവദിക്കുന്നുണ്ട്. ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടിയാണ് കുടുംബത്തിലെ അടുത്ത അവകാശി. ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും ഇത്തരം സ്ത്രീകൾക്ക് പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യിൽ സുരക്ഷിതവുമായിരിക്കും. സ്ത്രീകൾ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും ഇവർ തമ്മിൽ ലൈംഗികബന്ധം പുലർത്താറില്ല. സ്വവർഗരതിയും സ്വർഗവിവാഹവും ഇവരുടെ ആചാരത്തിനു വിരുദ്ധവുമാണ്.

loader