വലിയ രാജ്യത്ത് നടക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനാണെന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ചോദ്യം.
ദില്ലി: ബലാത്സംഗക്കേസുകള് പര്വ്വതീകരിക്കുന്നതെന്തിനെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി സന്തോഷ് ഗാങ്വാറിന്റെ പരാമര്ശം വിവാദമായി. കത്വ ഉന്നാവോ ബലാത്സംഗക്കേസുകളില് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിഷേധങ്ങള്ക്കിടെയാണ് സന്തോഷ് ഗാങ്വാറിന്റെ വിവാദ പരാമര്ശം. വലിയ രാജ്യത്ത് നടക്കുന്ന ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില് ഒച്ചപ്പാടുണ്ടാക്കുന്നതെന്തിനാണെന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ചോദ്യം.
12 വയസില് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്ഡിനന്സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. ഓര്ഡിനന്സിന് പകരം ബില്ല് കൊണ്ടുവന്ന് പാര്ലമെന്റിന്റെ മഴക്കാല സമ്മേളനത്തില് നിയമമാക്കുകയാണ് കേന്ദ്രസര്ക്കാര് ലക്ഷ്യം. ഓര്ഡിനന്സിന് മുന്കാല പ്രാബല്യമില്ലാത്തതിനാല് കത്വ , ഉന്നാവോ കേസുകളില് ഓര്ഡിനന്സില് പ്രകാരമുള്ള ശിക്ഷയുണ്ടാകില്ല.
ഓര്ഡിനന്സിനെതിരെ സിപിഎമ്മും സാഹിത്യകാരി തസ്ലീമ നസ്റിനും രംഗത്തെത്തി. 12 വയസ്സിന് മുകളിലുള്ളവരെ ബലാത്സംഗം ചെയ്യാ ഓര്ഡിനന്സ് പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കയുണ്ടെന്നായിരുന്നു സാഹിത്യകാരി തസ്ലീമ നസ്റിന് പ്രതികരണം. ബലാത്സംഗം നടത്തുന്നവരെ പിന്തുണയ്ക്കുന്നവര്ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് വേണ്ടതെന്നായിരുന്നു സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഇതിനിടെ കത്വയിലും ഉന്നാവോ ബലാത്സംഗക്കേസുകളില് പ്രതികളെ രക്ഷിക്കാന് ശ്രമം നടത്തുന്നതില് പ്രതിഷേധിച്ച് അമേരിക്ക, ബ്രിട്ടണ്, ഓസ്ട്രേലിയ എന്നിവിടങ്ങളില് നിന്നടക്കമുള്ള 637 വിദ്യാര്ത്ഥികള് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചുു
