ലണ്ടന്‍: 'ഭാര്യയെ വഞ്ചിക്കുന്നത് ഒരു വിവാഹബന്ധത്തെ കൂടുതല്‍ ശക്തമാകുവാന്‍ കാരണമാകുമെങ്കില്‍, അതിന് ഭര്‍ത്താക്കന്മാര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യ താനാണ്.' വിധവ ഗ്വെനേത്ത് ലീ എന്ന നല്‍പ്പത്തിയേഴുകാരിയാണ് ഇത് പറയുന്നത്. ലണ്ടനില്‍ സാമ്പത്തിക ഉപദേശികയുടെ ജോലി ചെയ്യുന്ന ഇവര്‍ പ്രണയത്തിലാക്കിയത് 10 വര്‍ഷത്തില്‍ 100ലേറെ പുരുഷന്മാരെ. ഇവരില്‍ മുക്കാല്‍പ്പേരും വിവാഹിതരായിരുന്നു, എന്നാല്‍ തന്നോട് ബന്ധം പുലര്‍ത്തിയ പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും ഭര്‍ത്താക്കന്മാര്‍ സന്തോഷഭരിതരാകട്ടെ എന്ന് വിചാരിച്ച് കണ്ണടയ്ക്കുകയായിരുന്നെന്നാണ് ഇവര്‍ ഡെയ്ലി മെയിലിനോട് നടത്തിയ തുറന്നുപറച്ചില്‍.
വെസ്റ്റ് ലണ്‌നിലെ ചെല്‍സിയില്‍ നിന്നുള്ള ഈ പഴയ മോഡലായിരുന്നു ഗ്വെനേത്ത് ലീ. ഇപ്പോഴും തുടരുന്ന രഹസ്യബന്ധങ്ങളില്‍ അല്‍പ്പം പോലും ഖേദമില്ലെന്ന് ഇവര്‍ തുറന്ന് പറയുന്നു . താന്‍ കൂടെയില്ലായിരുന്നെങ്കില്‍ പലരുടേയും വിവാഹബന്ധം വേര്‍പെട്ടു പോകുമായിരുന്നു എന്നും അത്തരം വിവാഹമോചനങ്ങള്‍ കുടുംബത്തിന് വലിയ ഹൃദയവേദനയായി മാറുമായിരുന്നു എന്നും ഇവര്‍ പറയുന്നു.
ഒട്ടേറെ ആള്‍ക്കാര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ കുട്ടികളുള്ള ദമ്പതികളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തത്. പരസ്ത്രീയ്‌ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഏറ്റവും മികച്ചതാണ്. പുരുഷന്മാര്‍ക്ക് സന്തോഷവും പ്രിയപ്പെട്ടവന്‍ മരിച്ചു പോയ ഭാര്യമാര്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാനും ഉതകും. ഭര്‍ത്താവ് വിശ്വസ്തനായി തുടരുമ്പോഴും മറ്റ് ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുമുണ്ട്.
ഒരു വിവാഹബന്ധത്തില്‍ വേര്‍പിരിയല്‍ സംഭവിക്കുമ്പോള്‍ കൂട്ടുകാരിലും കുട്ടികളിലൂം കൂടി ഭാര്യമാര്‍ എല്ലാം പെട്ടെന്ന് തന്നെ മറക്കും. എന്നാല്‍ ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഭാര്യമാരെ ആശ്രയിക്കുന്നത ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ പെട്ടെന്ന് വിടാനാകുകയില്ല. ഇത് അവര്‍ക്ക് കടുത്ത മാനസികാഘാതം സൃഷ്ടിക്കും. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ താനാണ് ഏറ്റവും അനുയോജ്യമായ ചോയിസ് താനാണെന്ന് ഇവര്‍ പറയുന്നു.
പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടത്. തന്നില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നതും അതു തന്നെ. ഞങ്ങള്‍ക്ക് പുറത്തുപോകുകയോ തമാശകളില്‍ ഏര്‍പ്പെടുകയോ ലൈംഗികത ആസ്വദിക്കുകയോ എന്തുമാകാം. എന്നാല്‍ താന്‍ ഒരിക്കലും അവരുടെ വീടിന്‍റെ പടിവാതിലില്‍ ചെല്ലാനോ വിവാഹമോചനം ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും അവര്‍ക്കറിയാം.
താന്‍ തെരഞ്ഞെടുത്തിട്ടുള്ള നൂറിലധികം കാമുകന്മാരില്‍ വര്‍ഷങ്ങളോളവും ദിവസങ്ങള്‍ മാത്രവും നീണ്ടു നിന്നവരുണ്ടെന്നും ഗ്വനേത്ത് പറയുന്നു. വിവാഹിതരായവര്‍ക്ക് വേലിചാടാന്‍ സഹായിക്കുന്ന ഡേറ്റിംഗ് വെബ്‌സൈറ്റായ ഇലിസിറ്റ് എന്‍കൗണ്ടര്‍ ഡോട്ട് കോം വഴിയാണ് ഇവര്‍ കാമുകന്മാരെ കണ്ടെത്തുന്നത്. മിക്കവാറും വര്‍ഷം 52,000 പൗണ്ട് വരെ വരുമാനമുള്ള ധനാഡ്യരായ ബിസിനസുകാരാണ് ഈ വെബ്‌സൈറ്റിലുള്ളത്.
