ഭര്‍ത്താവുമായി അവിഹിതം ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തില്‍ വിധവയായ സ്ത്രീയെ ക്വട്ടേഷന്‍ നല്‍കി ബലാത്സംഗത്തിനിരയാക്കി ഭാര്യ. ഉത്തരാഖണ്ഡിലെ രാംനഗറില്‍ രാജ രാജേശ്വര്‍ വില്ലേജിലെ ഗുപ്തി പഞ്ചായത്തിലാണ് സംഭവം. 

രാംനഗര്‍: ഭര്‍ത്താവുമായി അവിഹിതം ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തില്‍ വിധവയായ സ്ത്രീയെ ക്വട്ടേഷന്‍ നല്‍കി ബലാത്സംഗത്തിനിരയാക്കി ഭാര്യ. ഉത്തരാഖണ്ഡിലെ രാംനഗറില്‍ രാജ രാജേശ്വര്‍ വില്ലേജിലെ ഗുപ്തി പഞ്ചായത്തിലാണ് സംഭവം. 

മരുമകന്‍റെ വാടക വീട്ടിലെത്തിയ സ്ത്രീയെ നിരുപമ എന്ന സ്ത്രീയും അവരുടെ രണ്ട് സഹോദരങ്ങളുമടക്കം ആറ് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മരുമകനെയും സംഘം ആക്രമിച്ചു.

തുടര്‍ന്ന് സ്ത്രീയെ ബലമായി പിടിച്ച് ജീപ്പില്‍ കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അവിഹിതബന്ധം ആരോപിക്കപ്പെട്ട നിരുപമയുടെ ഭര്‍ത്താവും ജീപ്പില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

ഭര്‍ത്താവുമായി വിധവയായ സ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്നാണ് ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയുടെ ആരോപണം. ഇത് ഭര്‍ത്താവ് സമ്മതിച്ചതായും തുടര്‍ന്ന് ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ച് ഇതിന്‍റെ പ്രതികാരം തീര്‍ക്കാനാണ് സ്ത്രീ നാല് പേരെക്കൊണ്ട് സ്ത്രീയെ ബലാത്സംഗം ചെയ്യിച്ചതെന്നും പൊലീസ് പറയുന്നു. മരുമകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. സ്ത്രീയെ വൈദ്യപരിശോധന നടത്തിയ ശേഷം മൊഴിയെടുത്ത് വിട്ടയച്ചു.