ധവയായ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ വയനാട് സ്വദേശിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. പുല്‍പ്പള്ളി സ്വദേശി കുഞ്ഞുമോനെതിരെയാണ് കേസെടുത്തത്.

കല്‍പ്പറ്റ: വിധവയായ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ വയനാട് സ്വദേശിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. പുല്‍പ്പള്ളി സ്വദേശി കുഞ്ഞുമോനെതിരെയാണ് കേസെടുത്തത്. 

പുതുപ്പാടി അടിവാരത്ത് കൈതതോട്ടത്തിൽ ജോലിക്ക് പോയപ്പോൾ തോട്ടം മാനേജറായ കുഞ്ഞുമോൻ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രണയം നടിച്ചാണ് ശാരീരിക ചൂഷണത്തിന് ഇരയാക്കിയെതെന്ന് പരാതിയിൽ പറയുന്നു.

ഞായാറഴ്ചകളിൽ തോട്ടത്തിൽ വിളിച്ച് വരുത്തിയായിരുന്നു പീഡനമെന്ന് പരാതികാരി പൊലീസിനോട് പറഞ്ഞു. ഒമ്പത് മാസം ഗര്‍ഭിണിയായ ഇവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.യുവതിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്.

യുവതിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു.തുടർന്ന് ഇവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതി കുഞ്ഞുമോൻ ഒളിവിലാണ്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.