ഭര്‍ത്താവിന് അയല്‍വാസിയായ 17കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സുമന്‍ ആരോപിച്ചിരുന്നു.
ദില്ലി: അയല്വീട്ടിലെ പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയുമായി ഭര്ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്താല് ഭാര്യ , പൈണ്കുട്ടിയുടെ കൈ തിളച്ച എണ്ണയില് മുക്കി. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. സംഭവത്തില് രാഹുല് പര്മാര് എന്നയാളെയും ഭാര്യ സുമനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭര്ത്താവിന് അയല്വാസിയായ 17കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സുമന് ആരോപിച്ചിരുന്നു. എന്നാല് തന്നെ രാഹുല് പീഡിപ്പിച്ചുവെന്നായിരുന്നു പെണ്കുട്ടിയുടെ ആരോപണം. കഴിഞ്ഞ ദിവസം ഇരുവരെയും സുമന് വീട്ടിലേക്ക് വിളിപ്പിച്ചു. തുടര്ന്ന് പരസ്പരം ബന്ധമില്ലെന്ന് തിളച്ച എണ്ണയില് മുക്കി സത്യം ചെയ്യാന് ആവശ്യപ്പെടുകയായിരുന്നു. പെണ്കുട്ടി ഇത് വിസമ്മതിച്ചപ്പോള് സുമന് തന്നെ ബലമായി കൈപിടിച്ച് എണ്ണയില് മുക്കി. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടുകാരുടെ പരാതി അനുസരിച്ച് സുമനെയും രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുലിനും പൊള്ളലേറ്റിട്ടുണ്ട്.
