ല​ക്നോ: മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച​തുമായി ബന്ധപ്പെട്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഭ​ർ​ത്താ​വി​നെ ഭാ​ര്യ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ക​ത്തി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ല​രാം​പു​ർ ജി​ല്ല‍​യി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 

നാ​ൻ​കെ (35) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ പൂ​ജ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച​തു​മാ​യി സ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ‌​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ൻ​കെ പ​റ​ഞ്ഞ​തി​ൽ പൂ​ജ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​യി​രു​ന്നു. 

ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ച് ഉ​റ​ങ്ങാ​ൻ കി​ട​ന്ന നാ​ൻ​കെ​യു​ടെ ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ത​ളി​ച്ച ശേ​ഷം തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നാ​ൻ​കെ​യു​ടെ നി​ല​വി​ളി​കേ​ട്ടെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. സം​ഭ​വ​ത്തി​ൽ പൂ​ജ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.