കാമുകനുമായുള്ള ഭാര്യയുടെ ബന്ധം ഇയാള്‍ എതിര്‍ത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. 

മുസാഫര്‍നഗര്‍: കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ ഷാഹ്പൂര്‍ ടൗണിലാണ് സംഭവം. സുനില്‍ കുമാര്‍ (40) എന്നയാളാണ് കൊല്ലപ്പെട്ടത്. സുനില്‍ കുമാര്‍ രാത്രി ഉറങ്ങിക്കിടക്കവേയാണ് ഭാര്യ സുധയും കാമുകനും കൂടി കൊലപാതകം നടത്തിയത്. കാമുകനുമായുള്ള ഭാര്യയുടെ ബന്ധം ഇയാള്‍ എതിര്‍ത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. സുധയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു.