തന്നെ നിര്‍ബന്ധിച്ച് 'ഓറല്‍ സെക്സ്' ചെയ്യിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ സുപ്രീംകോടതിയില്‍

ദില്ലി: വിവാഹത്തിന് ശേഷം നാല് കൊല്ലമായി തന്നെ നിര്‍ബന്ധിച്ച് 'ഓറല്‍ സെക്സ്' ചെയ്യിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ സുപ്രീംകോടതിയില്‍. ഭര്‍ത്താവിനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചത്. വിവാഹത്തിന് ശേഷം നാല് കൊല്ലമായി തന്നെ നിര്‍ബന്ധിച്ച് പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നു എന്നാണ് ഭാര്യയുടെ ആരോപണം.

ഹര്‍ജിയില്‍ ജസ്റ്റിസ് എന്‍വി രാമണ്ണ, എംഎം സന്താന ഗൗണ്ടര്‍ എന്നിവര്‍ ഭര്‍ത്താവിന് ഹര്‍ജി അയച്ചു. തന്‍റെ കക്ഷിയെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധമായ കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഇത് 'പ്രകൃതി വിരുദ്ധ ലൈംഗികത' എന്ന വിഭാഗത്തില്‍ പെടുത്തി സെക്ഷന്‍ 377 പ്രകാരം കേസ് എടുക്കണം എന്നാണ് ഭാര്യയുടെ വക്കീല്‍ അപര്‍ണ്ണ ഭട്ട് കോടതിയില്‍ വാദിച്ചത്.

ഐപിസി 377 എടുത്തു കളയുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ഈ കേസ് സുപ്രീംകോടതിയില്‍ എത്തിയതും. ഇതില്‍ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചത് എന്നതും ശ്രദ്ധേയമാണ്.