ദില്ലി കേരള ഹൗസിൽ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹൗസിൽ വൈഫൈ നെറ്റ്‍വര്‍ക്ക് ഉദ്ഘാടനം ചെയ്തു. കേരള ഹൗസിൽ മുറിയെടുക്കുന്നവര്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. എംടിഎഎൻഎല്ലിന്‍റെ ഇന്‍റര്‍നെറ്റ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുറിയെടുക്കുന്പോൾ റിസപ്ഷനിൽ ഫോൺ നന്പര്‍ നൽകുമ്പോൾ കിട്ടുന്ന പാസ്‍വേഡ‍് ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാം. സംസ്ഥാന ഐടി വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇതിനായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, ഐ ടി സെക്രട്ടറി എം ശിവശങ്കര്‍, കേരള ഹൗസ് റസിഡന്‍റ് കമ്മിഷണര്‍ വിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred