ഏഴ് സന്ദേശങ്ങളാണ് വിക്കിലീക്സ് പുറത്തുവിട്ടത്. b0bama@ameritech.net എന്ന അഡ്രസിൽനിന്ന് മെയിൽ ചെയ്ത സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
ഒബാമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട 2008 നവംബർ നാലിലെ തെരഞ്ഞെടുപ്പ് ദിനം അയച്ചതാണ് ഈ–മെയിലുകളിൽ ഒന്ന്. നവംബർ 15നു നടക്കുന്ന ജി–20 ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്ന് ഒബാമയുടെ ട്രാൻസിഷൻ ടീമിലെ ജോൺ പൊഡേസ്റ്റ അയച്ച മെയിലാണിത്.
പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് താങ്കളെ ക്ഷണിക്കുമെന്നും എന്നാൽ ഉച്ചകോടിയിൽ പങ്കെടുക്കരുതെന്നും മെയിലിൽ ഉണ്ട്. വാഷിംഗ്ടണിൽവച്ച് നടന്ന അന്നത്തെ ജി–20 ഉച്ചകോടിയിൽ ഒബാമ പങ്കെടുത്തില്ല.
