കാസര്‍കോട്: കാട് വിട്ട് നാട്ടിലേക്കോടിയ കാട്ട്പന്നിക്കൂട്ടം കൂട്ടത്തോടെ കുളത്തില്‍ വീണു. കുളത്തില്‍ വീണ് അലമുറയിട്ട അമ്മയും മക്കളും ഉള്‍പ്പടെയുള്ള അഞ്ച് പന്നികളെ പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
വെള്ളരികുണ്ടിനടുത്തെ മാലോം കാര്യോട്ട് ചാലിലാണ് കാട്ടുപന്നിക്കൂട്ടത്തെ കുളത്തില്‍ കണ്ടെത്തിയത്. കാര്യോട്ട് ചാലിലെ വാഴവളപ്പില്‍ ഫിലിപ്പിന്റെ കൃഷിയിടത്തിലെ കുളത്തിലാണ് കാട്ടു പന്നികള്‍ കൂട്ടത്തോടെ വീണത്. പകല്‍ കുളത്തില്‍ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപന്നികളെ കണ്ടത്.
വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഒടുവില്‍ പോലീസും മാലോത്ത് നിന്ന് വനം വകുപ്പും സ്ഥലത്തെത്തി. നീണ്ട പരിശ്രമത്തിനൊടുവില്‍ പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വലയില്‍ കുരുക്കി പുറത്തെടുത്തു. പുറത്തെത്തിയപാതി പന്നികള്‍ കാട്ടിലൊക്കോടി.
