''ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുകയാണ്. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ച് കീറി നശിപ്പിക്കും''
ചിക്കാഗോ: ഹിന്ദുക്കള്‍ ഒന്നിക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഹിന്ദുക്കള്‍ ദുരിതം അനുഭവിക്കുകയാണ്. സിംഹം ഒറ്റയ്ക്കാണെങ്കില്‍ ചെന്നായ്ക്കള്‍ അതിനെ കടിച്ച് കീറി നശിപ്പിക്കും. അതിനാല്‍ ഹിന്ദുക്കള്‍ ഒന്നിക്കണമെന്നും മോഹന്‍ ഭാഗവത് ചിക്കാഗോയില്‍ പറഞ്ഞു. ചിക്കാഗോയിലെ ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു ഭാഗവത്.
ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെടുന്പോള്‍ അവര്‍ പറയാറുള്ളത് സിംഹം കൂട്ടമായി നടക്കാറില്ലെന്നാണ്. എന്നാല്‍ കാട്ടിലെ രാജാവായ സിംഹം പോലും ഒറ്റയ്ക്കായാല്‍ ചെന്നായ്ക്കള്‍ ഒരുമിച്ചെത്തിയാല്‍ ആക്രമിക്കപെടും. ഉപദ്രവകാരിയായാല്‍ പോലും അയാളെ കൊല്ലരുത്, എന്നാല്‍ നിയന്ത്രിക്കണം എന്നാണ് ഹിന്ദുധര്‍മ്മം പഠിപ്പിക്കുന്നതെന്നും ഭാഗവത് പറഞ്ഞു.
മേധാവിത്വം പുലര്‍ത്തണമെന്ന ആഗ്രഹം ഹിന്ദു സമുദായത്തിന് ഇല്ല. ഒരുമിച്ച് നിന്നാലെ ഹിന്ദു സമൂഹത്തിന് ഉന്നമനം ഉണ്ടാകൂ. എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ച് ഒരുമിച്ച് നില്‍ക്കുന്നത് എളുപ്പമല്ല. ആരെയെങ്കിലും എതിര്‍ക്കാനല്ല ഹിന്ദുക്കള്‍ ശ്രമിക്കുന്നത്. എതിര്‍ശക്തികളെയും ജീനിക്കാന്‍ അനുവദിക്കണം. നമ്മളെ എതിര്‍ക്കുന്നവരും ഇവിടെ ഉണ്ട്. അവരെ ഉപദ്രവിക്കാതെ പിടിച്ചു നിര്‍ത്തണമെന്നും ഭാഗവത് വ്യക്തമാക്കി.
