പൂപ്പാറ മൂലത്തറ ഏലത്തോട്ടത്തിലെ വാച്ചറാണ് മരിച്ചത് ഒറ്റക്കൊമ്പന്‍റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു
ഇടുക്കി: ഇടുക്കി പൂപ്പാറ മൂലത്തറ ഏലത്തോട്ടത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില് ഒരാള് മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വാച്ചര് വേലുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. തോട്ടത്തിലേക്ക് പണിക്കാരുമായി പോയ ശേഷം തിരികെ മടങ്ങവെ ഒറ്റകൊമ്പന്റെ മുമ്പില് പെടുകയായിരുന്നു. ദേശിയപാത മുറിച്ച് കടക്കുന്നതിനിടയില് റോഡില് വച്ചാണ് കൊമ്പന് വേലിനെ തുമ്പികൈകൊണ്ട് നിലച്ചടിച്ച് ചവിട്ടി കൊലപ്പെടുത്തിയത്. ർ
മുറിവാലന് കൊമ്പനെന്ന് പ്രദേശവാസികള് വിളിക്കുന്ന ഒറ്റക്കൊമ്പനാണ് വേലുവിനെ ആക്രമിച്ചത്. അക്രമകാരിയായ ഒറ്റകൊമ്പന് മുമ്പ് ആഞ്ചുപേരെ കൊലപെടുത്തിയിട്ടുള്ളതായും പ്രദേശവാസികള് പറയുന്നു. തമിഴ്നാട് സ്വദേശിയായിരുന്ന വേലുവും കുടുംബവും വര്ഷങ്ങളായി പൂപ്പാറയിലെ എസ്റ്റേറ്റ് ലയത്തിലാണ് കഴിഞ്ഞിരുന്നത്. ആനയുടെ ആക്രമണത്തില് ഗുരുതര പരിക്കേറ്റ വേലു സംഭവ സ്ഥലത്തുതന്നെ മരണപ്പെട്ടു.
ശാന്തന്പാറ പൊലീസ് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിച്ച് പോസ്റ്റ്മാട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടുകൊടുത്തു. മൂലത്തറ ആനയിറങ്കല് ഭാഗങ്ങളിലായി 22 ഓളം തോട്ടം തൊഴിലാളികളാണ് കാട്ടാനയുടെ ആക്രമണത്തില് കൊല്ലപ്പെട്ടത്. വേലുവിനെ ആക്രമിച്ച ഒറ്റക്കൊമ്പന് പ്രദേശത്ത് തമ്പടിച്ചിരുന്നു. തുടര്ന്ന് പ്രദേശവാസികള് കൂട്ടം ചേര്ന്ന് ആനയെ തിരികെ കാട്ടിലേക്ക് ഓടിച്ചുവിടുകയായിരുന്നു.
