പാലക്കാട്: ഇന്നലെ നാട്ടിലറങ്ങിയ കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിലെത്തി. തൃശ്ശൂർ- പാലക്കാട് ദേശീയ പാതയ്ക്ക് സമീപം കുത്തന്നൂർ മേഖലയിലാണ് ആനകൾ ഇപ്പോഴുള്ളത്. ആനകളെ കാട്ടിലേക്ക് തിരിച്ചുവിടാൻ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ശ്രമം തുടരുകയാണ്.