ഇടുക്കി: നൊന്തുപ്രസവിച്ച കുഞ്ഞ് നിശ്ചലമായി കിടന്നിട്ടും വിട്ടുകൊടുക്കാതെ കാവല്‍ നില്‍ക്കുന്ന കാട്ടനകള്‍. ഒരാളെപ്പോലും ആ പ്രദേശത്തേക്ക് അടുപ്പിക്കാതെ വട്ടം ചുറ്റി നടക്കുന്ന ആനക്കൂട്ടം. ഏതൊരാളുടെയും കരളലിയിക്കും സാന്റോസ് കോളനിയില്‍ ചരിഞ്ഞ കുട്ടിക്കൊമ്പനോടുള്ള മാതാപിതാക്കളുടെ സ്‌നേഹം കണ്ടാല്‍. പിറന്നുവീണ ചോരകുഞ്ഞിനെ പ്ലാസ്റ്റിക്ക് കവറിലാക്കി കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്ന അമ്മമാരുള്ള നാടാണ് കേരളം. ഈ മിണ്ടാപ്രാണികളുടെ സ്വന്തം കുഞ്ഞിനോടുള്ള സ്‌നേഹം മനുഷ്യനും മാതൃകയാവുകയാണ്.

ഇടുക്കിയിവെ സാന്റോസ് കോളനിയിലാണ് ചരിഞ്ഞ കുട്ടിക്കൊമ്പനെ തൊട്ടുംതലോടിയും വലംവെച്ചുനടക്കുന്ന കാട്ടാനകള്‍ മനുഷ്യനെപ്പോലും ചിന്തിപ്പിക്കുന്നത്. ഞയറാഴ്ച ഉച്ചയോടെയാണ് മാട്ടുപ്പെട്ടി സാന്റോസ് കോളനിയിലെ കാട്ടിനുള്ളില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സംഭവം വനപാലകരെ അറിയിക്കുകയും അധിക്യതര്‍ എത്തുകയും ചെയ്തെങ്കിലും അടുത്തുചെല്ലാന്‍ കഴിഞ്ഞില്ല. ചരിഞ്ഞ കുട്ടികൊമ്പനെ തൊട്ടും തലോടിയും വലംവെച്ചുനടക്കുന്ന പിടിയും കൊമ്പനും അധിക്യതരെ വിറപ്പിക്കുകയും ചെയ്തു.

ലോക്കാട്ടിലും, ചിന്നക്കനാലിനും കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വനപാലകര്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തെങ്കിലും തോട്ടംതൊഴിലാളിക്ക് മാത്രമാണ് കാരാഗ്രഹം നല്‍കിയത്. ചിന്നക്കനാലില്‍ നിന്നും പിടികൂടിയ പ്രതി ഉന്നതായതിനാല്‍ ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. വന്യമ്യഗങ്ങള്‍ ചത്തൊടുങ്ങുന്ന സംഭവങ്ങള്‍ ശക്തമായി നടപടികള്‍ സ്വീകരിക്കാന്‍ വനപാലകര്‍ തയ്യറാകാത്തത് മലയോരങ്ങളില്‍ വന്യമ്യഗങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണ്.