വീണ്ടും കാട്ടാനകളിറങ്ങി: പറളി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി
- പറളി പുഴയിലാണ് രണ്ട് കാട്ടാനകളെ കണ്ടത്.
പാലക്കാട് : പാലക്കാട് പറളിയിൽ വീണ്ടും കാട്ടാനകളിറങ്ങി. പറളി പുഴയിലാണ് രണ്ട് കാട്ടാനകളെ കണ്ടത്. പറളിയിലെ ജനവാസമേഖലകളിലാണ് കാട്ടാനകളുള്ളത്. കഴിഞ്ഞ ദിവസം പറളിയില്‍ ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകള്‍ ഒരാളെ ചവിട്ടി കൊന്നിരുന്നു. ഇന്നലെ ഒരു റേഷന്‍ കട തല്ലിത്തകത്തു. ഇന്ന് ഇതുവരെ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്. മുന്‍ കരുതലെന്ന നിലയില്‍ പറളി പഞ്ചായത്തിലെ സ്കൂളുകൾക്ക് അവധി നല്‍കി.
ഇന്നലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ കാട്ടാനകളെ ജനവാസ മേഖലകളില്‍ നിന്ന് തുരത്താനുള്ള നടപടിക്ക് വേഗം കൂട്ടുമെന്ന് തീരുമാനമെടുത്തിരുന്നു. കാടിനോട് ചേർന്ന ജനവാസ മേഖലകളെ വേലികെട്ടിത്തിരിക്കാനായിരുന്നു യോഗത്തില്‍ തീരുമാനം. ഇതിന് പുറകേയാണ് ഇന്ന് രാവിലെ കാട്ടാനകളെ കണ്ടത്.