പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ. നടപടി അംഗീകരിക്കുന്നുവെന്നും പി കെ ശശി പറഞ്ഞു. ലൈംഗികപീഡനപരാതിയിൽ സിപിഎം പി.കെ.ശശിയെ ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരം: പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പികെ ശശി എംഎല്‍എ. സസ്പെന്‍ഷന്‍ നടപടി അംഗീകരിക്കുന്നുവെന്ന് പി കെ ശശി പറഞ്ഞു. പാർട്ടി അച്ചടക്കത്തിന് പൂർണ്ണമായും വിധേയനാകുമെന്ന് പി.കെ.ശശി പ്രതികരിച്ചു.
പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. തനിക്കെതിരെ ക്രിമിനൽ കുറ്റമില്ലെന്നും പി കെ ശശി കൂട്ടിച്ചേര്‍ത്തു. അതേസമയം പികെ ശശി എംഎൽഎ ഉന്നയിച്ച ഗൂഢാലോചനാപരാതിയിൽ അന്വേഷണത്തിന് സാധ്യതയുണ്ട്. പ്രത്യേക കമ്മീഷനെ നിയോഗിക്കാനാണ് ആലോചന.
Read More: ശശിയ്ക്കെതിരെ നടപടി വൈകിയതെങ്ങനെ? പാർട്ടിയിലെ ആഭ്യന്തരസമവാക്യങ്ങൾ ശശിയെ തുണച്ച വിധം
