ബലാത്സംഗക്കേസുകളിൽ ഇരകളുടെ വിശദാംശങ്ങൾ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ മിഷനറീസ് ഓഫ്  ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവം ഇരയെ അപമാനിക്കാന്‍ എന്ന് കന്യാസ്ത്രീകള്‍. കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ്‌ ജീസസ് ചെയ്തത്.

കൊച്ചി: ബലാത്സംഗക്കേസുകളിൽ ഇരകളുടെ വിശദാംശങ്ങൾ പുരത്ത് വിടരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ മിഷനറീസ് ഓഫ് ജീസസ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവം ഇരയെ അപമാനിക്കാന്‍ എന്ന് കന്യാസ്ത്രീകള്‍. കോടതി ഉത്തരവുകളുടെ ലംഘനം ആണ് മിഷനറീസ് ഓഫ്‌ ജീസസ് ചെയ്തത്.

ബന്ധുക്കളുമായി ആലോചിച്ചു സഭയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകളിലൊരാളായ സിസ്റ്റര്‍ അനുപമ പറഞ്ഞു. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഗൂഢാലോചനയെന്ന് വിശദീകരിക്കാന്‍ മിഷനറീസ് ഓഫ് ജീസസ് പരാതിക്കാരിയുടെ ചിത്രമടക്കമുള്ള റിപ്പോര്‍ട്ട് മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടിരുന്നു. 

പരാതിക്കാരിയുടെ കളർ ചിത്രം പതിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ കന്യാസ്ത്രീകൾ ചില യുക്തിവാദികളെ കൂട്ടുപിടിച്ച് സഭയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് കുറ്റപ്പെടുത്തുന്നു. ബിഷപ്പ് ബലാസംഗം ചെയ്തെന്ന് പറഞ്ഞ ദിവസം പരാതിക്കാരിയായ സിസ്റ്റർ കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചതെന്നതിന് തെളിവുകളുണ്ട്. തെളിവുകൾ അന്വേഷണ കമ്മീഷന് കൈമാറുമെന്നും മിഷണറീസ് ഓഫ് ജീസസിന്‍റെ റിപ്പോർട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.