ആലപ്പുഴ: കലോത്സവം മൂന്ന് ദിവസമാക്കുന്നത് തുടർന്നുളള വർഷങ്ങളിലും പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീലുകൾ കുറഞ്ഞെന്നും സി രവീന്ദ്രനാഥ് പറഞ്ഞു. പൂർണ്ണമായും വിജിലൻസ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. വിധിനിർണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപ്പീലുകള്‍ കുറഞ്ഞത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ സഹായകരമാകുമെന്നാണ് വിലയിരുത്തുന്നതെന്ന് മന്ത്രി പ്രതികരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവ പതാക ഉയർത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.