മോദി തരംഗം ഉണ്ടായിരുന്ന 2014 ല്‍ 288 സീറ്റുകളില്‍ 63 സീറ്റുകള്‍ തങ്ങള്‍ നേടിയിരുന്നു. ബിജെപി ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. ഞങ്ങളെ ഭീഷണിപ്പെടുത്താനായി മഹാരാഷ്ട്രയിലേക്ക്  വരരുത്. വന്നാൽ ഞങ്ങൾ നിങ്ങളെ കുഴിച്ചുമൂടുമെന്നും രാംദാസ് കദം പറഞ്ഞു. 

മുംബൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് മഹാരാഷ്ട്രയിൽ തങ്ങളുമായി സഖ്യം ഉണ്ടാക്കിയില്ലെങ്കിൽ ശിവസേനയെ പരാജയപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് മറുപടിയുമായി ശിവസേന. ബിജെപിയെ തങ്ങള്‍ ‘കുഴിച്ച് മൂടും’ എന്ന് ശിവസേന നേതാവ് രാംദാസ് കദം പറഞ്ഞു. 

മോദി തരംഗം ഉണ്ടായിരുന്ന 2014 ല്‍ 288 സീറ്റുകളില്‍ 63 സീറ്റുകള്‍ തങ്ങള്‍ നേടിയിരുന്നു. ബിജെപി ഇപ്പോൾ തന്നെ തെരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളില്‍ ദയനീയമായി പരാജയപ്പെട്ടു. ഞങ്ങളെ ഭീഷണിപ്പെടുത്താനായി മഹാരാഷ്ട്രയിലേക്ക് വരരുത്. വന്നാൽ ഞങ്ങൾ നിങ്ങളെ കുഴിച്ചുമൂടുമെന്നും രാംദാസ് കദം പറഞ്ഞു. 

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഉറപ്പാക്കുന്ന കേന്ദ്രസർക്കാറിന്റെ ബില്ലിനെതിരേയും രാംദാസ് കദം പ്രതികരിച്ചു. മറാത്തികള്‍ക്കും ദങ്കാറുകള്‍ക്കും മുസ്ലീങ്ങള്‍ക്കും നിലവില്‍ സംവരണമുണ്ട്. പിന്നെങ്ങനെയാണ് എല്ലാവർക്കും വീണ്ടും സംവരണം നല്‍കുക ? തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ ഇത്തരം തീരുമാനങ്ങൾ എടുത്തതെന്നും രാംദാസ് കദം ചോദിച്ചു.