Asianet News MalayalamAsianet News Malayalam

എസ്ബിടി ലയനം; ആശങ്കകള്‍ ദൂരീകരിക്കുമെന്ന് പുതിയ മാനേജിങ് ഡയറക്ടര്‍

will clarify all about state banks consolidation says newly appointed managing director
Author
First Published Jun 2, 2016, 6:13 PM IST

എസ്ബിഐ ലയനം ആശങ്കകൾ ദൂരീകരിച്ചു കൊണ്ടായിരിക്കുമെന്ന് എസ്ബിറ്റിയുടെ പുതിയ  മാനേജിംഗ് ഡയറക്ടർ സിആർ ശശികുമാർ പറഞ്ഞു. ലയനം ജീവനക്കാർക്കും നിക്ഷേപകർക്കും ഒരു പോലെ ഗുണകരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എസ്ബിഐ ലയനം സംബന്ധിച്ച് ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് എസ്ബിടിയുടെ പുതുതായി ചുമതലയേറ്റ മാനേജിംഗ് ഡയറക്ടർ ശശികുമാർ പറഞ്ഞു. ചർച്ചകൾ പ്രാഥമികഘട്ടത്താലാണിപ്പോൾ. എല്ലാ തലത്തിലുമുള്ള ആശങ്കകൾ പരിഹരിക്കപ്പെടും. ലയനം ഏറെ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചില്ലറവായ്പാ മേഖലയിൽ ശ്രദ്ധയൂന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios