ലക്നോ: സമാജ്‌വാദി പാർട്ടിയിലെ കുടുംബപ്പോര് പുതിയ തലത്തിലേക്ക്. അധികാരത്തർക്കത്തെ തുടർന്ന് രണ്ടു വഴിക്കായ മുഖ്യമന്ത്രി അഖിലേഷ് യാദവും പിതാവും എസ്‌പി അധ്യക്ഷനുമായ മുലായം സിംഗ് യാദവും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ നേർക്കുനേർ വരുന്നു. തെരഞ്ഞെടുപ്പിൽ അഖിലേഷിനെതിരേ മത്സരിക്കുമെന്ന് മുലായം പ്രഖ്യാപിച്ചു.

തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും അഖിലേഷ് തയാറാവുന്നില്ലെന്ന് പറഞ്ഞ മുലായം മൂന്നു തവണ അഖിലേഷിനെ ഫോണില്‍ വിളിച്ചുവെങ്കിലും ഒരു തവണ മാത്രമാണ് സംസാരിച്ചത്. അതും ഒരു മിനിട്ടില്‍ താഴെ മാത്രം. ഞാന്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാനുള്ള സന്നദ്ധതപോലും അദ്ദേഹം കാണിച്ചില്ല. തന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍ അഖിലേഷിനെതിരെ മത്സരിക്കും. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തു തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നം മുലായം പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു.