ചവറയുമായുള്ളത് വൈകാരികമായ ബന്ധം.ജില്ലയ്ക്ക് പുറത്തെ രണ്ട് മണ്ഡലങ്ങൾ മാറ്റി നൽകണമെന്ന് യുഡിഎഫിൽ ആവശ്യപ്പെടും
കൊല്ലം: നിയമസഭയിൽ മത്സരിക്കുന്നെങ്കിൽ ചവറ തന്നെയെന്ന് ഷിബു ബേബി ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കൊല്ലത്ത് മത്സരിക്കാൻ കോൺഗ്രസിൽ നിന്നടക്കം ആവശ്യം ഉയർന്നു. ചവറയുമായുള്ളത് വൈകാരികമായ ബന്ധമാണ്.യുഡിഎഫിന് ഇത് ജീവൻ മരണ പോരാട്ടമാണ്.അത്ഭുതപ്പെടുത്തുന്ന വിജയം യുഡിഎഫിന് ഉണ്ടാകും.എൽഡിഎഫ് പഴയ പ്രതാപം പറഞ്ഞിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു
.ആറ്റിങ്ങലും മട്ടന്നൂരും ആര്‍എസ്പിക്ക് വേണ്ട."ജില്ലയ്ക്ക് പുറത്തെ രണ്ട് മണ്ഡലങ്ങൾ മാറ്റി നൽകണമെന്ന് യുഡിഎഫിൽ ആവശ്യപ്പെടുമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു

