കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റിനിർത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് മധു ബാബുവിനെ മാറ്റി നിർത്തിയത് എന്നാണ് വിവരങ്ങള്‍.
- Home
- News
- Kerala News
- ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി
ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ലീൻചിറ്റില്ല: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി

ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയെന്ന് ദേവസ്വം വിജിലൻസ്. വിഷയത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. വ്യാഴാഴ്ച റിപ്പോർട്ട് നൽകുമെന്നാണ് വിവരം. അതേസമയം, സംഭവത്തിൽ സ്പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായെന്നാണ് നിഗമനം. സ്വർണപ്പാളിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥരുടേത്.
Malayalam news liveമുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു, കെപിഎസ്ഓഎ പൊതുവേദിയില്‍ നിന്ന് വിവാദ ഡിവൈഎസ്പി എം ആര്‍ മധുബാബുവിനെ മാറ്റി നിർത്തി
Malayalam news liveകോടതിമുറിയിലെ അതിക്രമ ശ്രമം; ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി
ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്‌യുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി. എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാനമന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്
Malayalam news liveസ്വര്‍ണപ്പാളി വിവാദം; കടുത്ത സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കാന്‍ തീരുമാനം
സ്വർണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോൺഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകൾ നടത്താനാണ് തീരുമാനം
Malayalam news liveഅമിത വേഗത, ഹെല്‍മറ്റ് ധരിച്ചില്ല; ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം
അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചൽ എസ്ഐ പ്രജീഷ്കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേർന്ന് ആക്രമിച്ചത്
Malayalam news liveതൊണ്ടിമുതല്‍ കൈയ്യില്‍ വെച്ച് ചെറുതായൊന്ന് മയങ്ങി, രാവിലെ വിളിച്ചുണര്‍ത്തിയത് പൊലീസ്; ആറ്റിങ്ങലില്‍ കള്ളന്‍ പിടിയില്‍
ആറ്റിങ്ങലിൽ മോഷണം നടത്തിയ ശേഷം ഉറങ്ങിപ്പോയ കള്ളനെ വിളിച്ചുണർത്തി അറസ്റ്റ് ചെയ്ത് പൊലീസ്
Malayalam news liveചുമ മരുന്ന് കഴിച്ച് മരണം - 'മരുന്ന് നിർമ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാന്‍ തിടുക്കം', ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഐഎംഎ
14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമർശനവുമായി ഐഎംഎ
Malayalam news liveചീഫ് ജസ്റ്റിസിന് നേരെ അതിക്രമ ശ്രമം - കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിട്ടയച്ചു, നടപടിയെടുത്ത് ബാർ കൗൺസിൽ
ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത അഭിഭാഷകനെ വിട്ടയച്ചു. ഇയാളെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു.
Malayalam news liveപ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്ത സംഭവം - നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജയ്മോൻ ജോസഫ് ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണു. ഇയാളെ കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam news liveഎംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പിടിയില്‍
മലപ്പുറം കൊണ്ടോട്ടി അരൂരിൽ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍.
Malayalam news liveപൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ല, നീതി നടപ്പാക്കാൻ ആരുടേയും അനുമതിക്ക് കാത്തുനിൽക്കേണ്ടെന്നും മുഖ്യമന്ത്രി
പൊലീസ് സേനയിൽ ക്രിമിനലുകൾക്ക് സ്ഥാനമില്ലെന്ന് കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേന മാതൃകാപരമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Malayalam news liveതിരുവനന്തപുരത്ത് മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാരൻ; സിപിഒക്കെതിരെ നടപടിക്ക് ശുപാർശ
വന്ദേഭാരതത്തിൽ എത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിൽ ഡ്യൂട്ടിയിലാണ് ശരത്ത് ഉണ്ടായിരുന്നത്.
Malayalam news liveബ്രഹ്മഗിരിക്കെതിരെ പോലീസിൽ പരാതി; ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദ്
മുൻപ് കൊടുത്ത പരാതി ബ്രഹ്മഗിരി സിഇഒ ആയിരുന്ന സുനിൽകുമാർ സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ചു എന്ന് നൗഷാദ് പറയുന്നു.
Malayalam news live'സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്‍റെ വിഷം'; സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തെ അപലപിച്ച് പിണറായി വിജയന്‍
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Malayalam news liveയുവതിയുടെ മുഖത്തടിക്കുമെന്ന് ഓട്ടോ ഡ്രൈവറുടെ ഭീഷണി, രാത്രി പാതി വഴിയിൽ ഇറക്കിവിടാൻ ശ്രമം; മലയാളി യുവതിക്കുനേരെ ബെംഗളൂരുവിൽ അതിക്രമം
ബെംഗളൂരുവിൽ മലയാളി യുവതിക്കുനേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം. യൂബറിൽ ബുക്ക് ചെയ്ത ലോക്കേഷനിലേക്ക് പോകാൻ തയ്യാറാകാതെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിച്ച് യുവതിയോട് തട്ടിക്കയറുകയായിരുന്നു.
Malayalam news live'ഇതിന് ആരാണ് ലൈസൻസ് കൊടുത്തത്? മുസ്ലീങ്ങളെ സരിന്‍ അവഹേളിച്ചു'; ലീഗ് വിരുദ്ധ പ്രസംഗത്തില്‍ പ്രതികരണവുമായി പികെ ഫിറോസ്
പി സരിന്‍റെ ലീഗ് വിരുദ്ധ പരാമർശത്തിനെതിരെ പ്രതികരണവുമായി പി കെ ഫിറോസ്
Malayalam news liveഇതാണാ ഭാഗ്യവാൻ! 'അപ്രതീക്ഷിത ഭാഗ്യം, ആദ്യമായിട്ടാണ് ഓണം ബമ്പര്‍ എടുക്കുന്നത്' - ശരത് എസ് നായര്‍
അപ്രതീക്ഷിത ഭാഗ്യമെന്ന് ഇത്തവണത്തെ ഓണം ബമ്പര്‍ കോടിപതി ശരത് എസ് നായര്‍
Malayalam news liveതിരുവോണം ബമ്പറിൽ ട്വിസ്റ്റ്, മഹാഭാഗ്യശാലി കൊച്ചിയിലല്ല! 25 കോടി അടിച്ചത് ശരത്തിന്, ടിക്കറ്റ് ഹാജരാക്കി
തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്കാണ് ബമ്പറടിച്ചത്. നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്
Malayalam news liveകുമ്പള സ്കൂളിൽ വീണ്ടും പലസ്തീൻ ഐക്യദാർഢ്യ മൈം അവതരിപ്പിച്ച് കുട്ടികൾ; സദസിൽ മുദ്രാവാക്യം വിളികളും, പുറത്ത് ബിജെപി പ്രതിഷേധം
പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മൈം ആണ് കുട്ടികൾ അവതരിപ്പിച്ചത്. നേരത്തെ 10 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന മൈം 5 മിനിറ്റിലേക്ക് ചുരുക്കിയായിരുന്നു അവതരണം. കുട്ടികൾ കഫിയ ധരിച്ചാണ് പരിപാടിക്ക് എത്തിയത്.
Malayalam news liveജയിലിൽ ഗുണ്ടയുടെ പിറന്നാൾ ആഘോഷം, വീഡിയോ പങ്കുവെച്ച് അനുയായികൾ; അന്വേഷണത്തിന് ഉത്തരവിട്ടു
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ തടവുകാരനായ ഗുണ്ടയുടെ പിറന്നാൾ ആഘോഷിച്ചു
Malayalam news liveവീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ചിന്നക്കനാൽ പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമി (62) ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ വെച്ചായിരുന്നു ആക്രമണം