തിരുവനന്തപുരം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടുന്ന തണ്ടപ്പേര്‍ പരിശോധിച്ച ശേഷമാകും കൈയേറ്റക്കാരെ ഒഴിപ്പിക്കുക. പട്ടയഭൂമി, കൈയേറ്റ ഭൂമി എന്നിവയില്‍ വ്യക്തത വരുത്താന്‍ സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള റവന്യു വകുപ്പിന്റെ നീക്കം വിവാദത്തിലായ പശ്ചാത്തലത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത് 3200 ഹെക്ടറിലായിരുന്നു പതിനൊന്ന് വര്‍ഷം മുമ്പ് ഇടുക്കിയില്‍ കുറിഞ്ഞി ദേശീയോദ്യാനം പ്രഖ്യാപിച്ചിരുന്നത്.
