പാക്കിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സുന്നി തീവ്രവാദി സംഘടനയായ ജയ്‌ഷെ ആദില്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ മാസം 10 ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഷിയാ വിഭാഗത്തിനു മുന്‍തൂക്കമുള്ള ഇറാനു നേരെ സുന്നി വിഭാഗക്കാരുടെ തീവ്രവാദ സംഘടനയായ ജയ്ഷ് അല്‍ ആദില്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
പാക്കിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താന്‍ പാക്് സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബേേഖരി ചൂണ്ടിക്കാട്ടി.ആക്രമണം തുടര്‍ന്നാല്‍, ഇറാന്‍ നോക്കി നില്‍ക്കില്ല. പാക്കിസ്താനില്‍ കയറി തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കാന്‍ ഇറാന്‍ തയ്യാറാവും.
പാകിസ്താനും ഇറാനും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് സുന്നി തീവ്രവാദികളുടെ ആക്രമണം വ്യാപകമായത്. രണ്ടു മൂന്നുവര്‍ഷം മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. അന്നും ഇറാന്‍ അക്രമണ ഭീഷണി ഉയര്‍ത്തിയിരുന്നു.
