Asianet News MalayalamAsianet News Malayalam

വിദേശ സഹായം ലഭ്യമാക്കുന്നതിലുള്ള തടസങ്ങൾ നീക്കാൻ ഇടപെടുമെന്ന് കേന്ദ്ര മന്ത്രി

സഹായം ലഭ്യമാക്കുന്നതിൽ കേരളത്തോട് രാഷ്ട്രീയ വിവേചനം കാണിക്കില്ല. വിദേശ സഹായം ലഭ്യമാക്കുന്നതിലുള്ള തടസങ്ങൾ നീക്കാൻ ഇടപെടും. പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വിഷയം ചർച്ച ചെയ്യുമെന്നും രാംദാസ് അത്താവ്‌ലെ പറഞ്ഞു.

will not show any kind of discrimination to kerala says union minister
Author
Delhi, First Published Aug 24, 2018, 5:02 PM IST

തിരുവനന്തപുരം:പ്രളയക്കെടുതിയിൽ സംസ്ഥാനത്തുണ്ടായത് 20000 കോടി രൂപയുടെ നാശനഷ്ടമെന്ന് കേന്ദ്ര സമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവ്‌ലെ. സഹായം ലഭ്യമാക്കുന്നതിൽ കേരളത്തോട് രാഷ്ട്രീയ വിവേചനം കാണിക്കില്ല. വിദേശ സഹായം ലഭ്യമാക്കുന്നതിലുള്ള തടസങ്ങൾ നീക്കാൻ ഇടപെടും. പ്രധാനമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വിഷയം ചർച്ച ചെയ്യുമെന്നും രാംദാസ് അത്താവ്‌ലെ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദി പ്രഖ്യാപിച്ച അഞ്ഞൂറ് കോടിയുടെ സാമ്പത്തിക സഹായം അതിന് മുന്‍പുണ്ടായ മഴക്കെടുതിയുടെ നഷ്ടപരിഹാരമെന്നാണ് സൂചന. ജൂലൈ 31 വരെ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങള്‍ പഠിക്കാനെത്തിയ കേന്ദ്രസംഘം അറുന്നൂറ് കോടി രൂപയുടെ സാന്പത്തികസഹായം കേരളത്തിന് നല്‍കാനാണ് ശുപാര്‍ശ ചെയ്തത്. ഇതാണ് പ്രധാനമന്ത്രിയും അഭ്യന്തരമന്ത്രിയും കൂടി പ്രഖ്യാപിച്ചതെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios