സമരപ്പന്തലിനു മുന്നില്‍ ഇന്നലെ പ്രവര്‍ത്തകര്‍ അയ്യപ്പജ്യേതി തെളിയിച്ചു. ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നിരാഹാര സമരം ആരംഭിച്ചത്
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ശോഭയുടെ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലിനു മുന്നില്‍ ഇന്നലെ പ്രവര്‍ത്തകര്‍ അയ്യപ്പജ്യേതി തെളിയിച്ചു.
ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി നിരാഹാര സമരം ആരംഭിച്ചത്. ആദ്യം എ എന്‍ രാധാകൃഷ്ണനും പിന്നീട് സി കെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ ഇപ്പോള്‍ നിരാഹാര സമരം നയിക്കുന്നത്.
ശബരിമലയിലെ ഭക്തർക്കെതിരായ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.
അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
